ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിൽ ഉപയോഗിക്കാൻ പന്ത് പുറത്തിറക്കി അഡിഡാസ്

ഈ സീസൺ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ മത്സരങ്ങൾക്കായി ഉപയോഗിക്കാൻ അഡിഡാസ് പന്ത് പുറത്തിറക്കി. ഗ്രൂപ്പ് സ്റ്റേജുകളിൽ ഉപയോഗിച്ചത് പോലെ തന്നെ വ്യത്യസ്തമായ ഡിസൈനാണ് ഈ ബോളിന്റെയും പ്രത്യേകത. ചാമ്പ്യൻസ് ലീഗിന്റെ ട്രേഡ്മാർക്കായ നക്ഷത്രങ്ങൾ വെള്ളക്കളറിലും ബാക്കിയുള്ള സ്ഥലം നീലയുമായിരുന്നു ഗ്രൂപ്പ് സ്റ്റേജ് ബോളിൽ.

ഇത്തവണ നക്ഷത്രങ്ങൾ വെള്ളക്കളറിലും ബാക്കി സ്ഥലത്ത് ചുവപ്പ് ഗ്രാഫിക്ക് ഡിസൈനുമാണ് ഉപയോഗിച്ചത്. മാഡ്രിഡിലെ മെട്രോപ്പോളിറ്റാനോ സ്റ്റേഡിയവും ചുവന്ന ഗ്രാഫിക്സിലുണ്ട്. പ്രീ ക്വാർട്ടർ മത്സരങ്ങൾ ഫെബ്രുവരിയിലാണ് ആരംഭിക്കുക.