കേരള ബ്ലാസ്റ്റേഴ്‌സിന്റെ നവീൻ കുമാർ ഗോവയിലേക്ക്

കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ നവീൻ കുമാർ ക്ലബ് വിട്ടു. എഫ്‌സി ഗോവയുടെ മുൻ താരമായിരുന്ന നവീൻ ഗോവയിലേക്ക് തന്നെയാണ് തിരികെ പോയത്. 2018 ലാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ എത്തിച്ചത്. പാലിയൻ ആരോസിലൂടെ കളി തുടങ്ങിയ നവീൻ ലോൺസ്റ്റാർ, സാൽഗോക്കർ,മോഹൻ ബാഗാണ്, ചർച്ചിൽ ബ്രദേഴ്‌സ് എന്നി ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിൽ 2017-18 സീസണിൽ നവീൻ ഗോവയ്ക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സിലേക്കുള്ള വഴി തുറന്നത്. എന്നാൽ ബ്ലാസ്റ്റേഴ്‌സിൽ എത്തിയതിനു ശേഷം ഈ പഞ്ചാബ് താരത്തിന്റെ പ്രകടനം വ്യത്യസ്തമായിരുന്നു. സ്റ്റാർട്ട് ചെയ്ത അഞ്ച് മത്സരങ്ങളിൽ പലപ്പോളും നവീൻ കുമാറിന്റെ കൈകൾ ചോരുന്നത് നാം കണ്ടു. അഞ്ചു മത്സരങ്ങളിൽ ഒൻപത് ഗോളുകൾ പിറന്നു. ബ്ലാസ്റ്റേഴ്‌സിലേക്ക് U-17 ഇന്ത്യൻ താരം ധീരജ് വന്നതിനു ശേഷം നവീനിന്റെ അവസരം കുറഞ്ഞിരുന്നു.