16 വർഷങ്ങൾക്ക് ശേഷം മെസ്സിയും റൊണാൾഡോയും ഇല്ലാത്ത ചാമ്പ്യൻസ് ലീഗ് ക്വർട്ടർ ഫൈനൽ!

Staff Reporter

ആധുനിക ഫുട്ബോൾ കണ്ട ഏറ്റവും മികച്ച രണ്ട് ഫുട്ബോൾ താരങ്ങൾ ഇല്ലാത്ത ചാമ്പ്യൻസ് ലീഗ് ക്വർട്ടർ ഫൈനൽ ആവും ഇത്തവണ കാണുക. 16 വർഷങ്ങൾക്ക് ശേഷം ഇത് ആദ്യമായി മെസ്സിയോ റൊണാൾഡോയോ ഇല്ലാത്ത ചാമ്പ്യൻസ് ലീഗ് ക്വർട്ടർ ഫൈനൽ. അവസാനമായി രണ്ട് താരങ്ങളും ഇല്ലാതെ ചാമ്പ്യൻസ് ലീഗ് ക്വർട്ടർ ഫൈനൽ നടന്നത് 2004-05 സീസണിൽ ആയിരുന്നു. അന്ന് ചെൽസിയോട് തോറ്റ് ബാഴ്‌സലോണയും എ.സി മിലാനോട് തോറ്റ് റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡും ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കാണാതെ പുറത്തായിരുന്നു.

കഴിഞ്ഞ ദിവസം പി.എസ്.ജിക്കെതിരായ രണ്ടാം പാദ ചാമ്പ്യൻസ് ലീഗ് മത്സരം 1-1ന് സമനിലയിൽ കലാശിച്ചതോടെ രണ്ട് പാദങ്ങളിലുമായി 5-2ന് പരാജയപെട്ടാണ് ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗ് ക്വർട്ടർ കാണാതെ പുറത്തായത്. കഴിഞ്ഞ ദിവസം എക്സ്ട്രാ ടൈമിൽ പോർട്ടോയോട് പരാജയപ്പെട്ട് യുവന്റസും ചാമ്പ്യൻസ് ലീഗിന്റെ ക്വർട്ടർ കാണാതെ പുറത്തായിരുന്നു. കൂടാതെ 13 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ബാഴ്‌സലോണ ചാമ്പ്യൻസ് ലീഗ് ക്വർട്ടർ കാണാതെ പുറത്താവുന്നത്.