ചാമ്പ്യൻസ് ലീഗ് കിരീടത്തിന് ഇനി മാഡ്രിഡും ബെർണബവൂ സ്റ്റേഡിയവും വിട്ട് പോകാൻ മടിയായിരിക്കും. യൂറോപ്പിന്റെ ഏറ്റവും വലിയ കിരീടമായ ചാമ്പ്യൻസ് ലീഗ് കിരീടം റയൽ മാഡ്രിഡ് തങ്ങളുടേത് മാത്രം ആക്കിയിട്ട് ഇന്നേക്ക് ആയിരം ദിവസങ്ങൾ പൂർത്തിയായി. 2016ൽ സിദാന്റെ കീഴിൽ ചാമ്പ്യൻസ് ലീഗ് ഉയർത്തുമ്പോൾ 1000 ദിവസം ഈ കിരീടം റയൽ മാഡ്രിഡിന്റെ കയ്യിൽ തന്നെ നിൽക്കുമെന്ന് ആരും കരുതിക്കാണികല്ല.
2016ൽ നേടിയ കിരീടം 2017ലും 2018ലും സിദാന്റെ കീഴിൽ തന്നെ റയൽ മാഡ്രിഡ് ഉയർത്തി. മൂന്ന് സീസണുകളിലും ചാമ്പ്യൻസ്ലീഗ് കിരീടത്തിന് മാഡ്രിഡ് വിട്ട് പോകേണ്ടതായെ വന്നില്ല. ആയിരം ദിവസം ഒരു ക്ലബ് തന്നെ കിരീടം സൂക്ഷിക്കുന്നത് ഇതാദ്യമാണ്. തുടർച്ചയായി ഇത്രയും കാലം ഒരു ക്ലബും ചാമ്പ്യൻസ് ലീഗ് കിരീടം ഇതിനുമുമ്പ് സൂക്ഷിച്ചിട്ടില്ല.
ഈ സീസണിലും ആ ചാമ്പ്യൻസ് ലീഗ് കിരീടം നിലനിർത്താൻ ആകുമെന്ന പ്രതീക്ഷയിലാണ് റയൽ മാഡ്രിഡ്. കിരീടം നിലനിർത്താനായി പ്രീക്വാർട്ടറിൽ റയൽ കഴിഞ്ഞ ആഴ്ച പോരിന് ഇറങ്ങിയിരുന്നു.