“സോൾഷ്യാർ വലിയ ക്ലബുകളെ പരിശീലിപ്പിക്കേണ്ട ആൾ തന്നെ” – ക്ലോപ്പ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താൽക്കാലിക പരിശീലകൻ സോൾഷ്യറിന് പിന്തുണയുമായി ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. സോൾഷ്യാർ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇപ്പോൾ ചെയ്യുന്നത് വലിയ കാര്യമാണ്. കളിക്കാരുടെ മികവ് കൂടുതലായി പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിയുന്നു. അത് അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ അദ്ദേഹം വലിയ ക്ലബുകളെ പരിശീലിപ്പിക്കേണ്ട വലിയ പരിശീലകൻ ആണെന്നും ക്ലോപ്പ് പറഞ്ഞു.

സോൾഷ്യറോ താനോ ഒന്നും മാജിക്കുകാരൻ അല്ല എന്നും താരങ്ങളെ നല്ല ഫോമിലേക്ക് കൊണ്ടു വരുക എളുപ്പമുള്ള പണിയല്ല എന്നും ക്ലോപ്പ് പറഞ്ഞു. ഞായറാഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും ഏറ്റുമുട്ടാൻ ഇരിക്കെയാണ് ക്ലോപ്പിന്റെ ഈ പ്രസ്ഥാവനകൾ. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ അറ്റാക്കിങ് ഫുട്ബോൾ ആണ് കളിക്കുന്നത് എന്നും അതു അവരെ കൂടുതൽ ശക്തരാക്കുന്നു എന്നും ക്ലോപ്പ് പറഞ്ഞു.

എന്നാൽ സോൾഷ്യറിന് ഉത്തരം നൽകാൻ എളുപ്പമല്ലാത്ത ചോദ്യങ്ങൾ താൻ അണിയറയിൽ ഒരുക്കുന്നുണ്ട് എന്ന് ക്ലോപ്പ് സൂചന നൽകി. ഞായറായ്ച നടക്കുന്ന മത്സരത്തിൽ കടുത്ത പോരാട്ടമായിരിക്കും എന്നും ക്ലോപ്പ് പറഞ്ഞു.

Advertisement