യൂറോപ്യൻ ചാമ്പ്യന്മാർക്കെതിരെ ജയവുമായി യുവന്റസ്

Staff Reporter

ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ ചെൽസിക്കെതിരെ യുവന്റസിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് യുവന്റസ് ജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ ചെൽസി കൂടുതൽ നേരം പന്ത് കൈവശം വെച്ചെങ്കിലും കൂടുതൽ അവസരങ്ങൾ സൃഷ്ട്ടിക്കാൻ ചെൽസിക്കായിരുന്നില്ല. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ ആദ്യ മിനുട്ടിൽ തന്നെ യുവന്റസ് ചെൽസി പ്രതിരോധം മറികടക്കുകയായിരുന്നു.

46ആം മിനുറ്റിൽ ഫെഡറികോ കിയെസയുടെ ഗോളാണ് മത്സരത്തിൽ ചെൽസിയുടെ വിധി നിർണയിച്ചത്. ഗോൾ വഴങ്ങിയതോടെ ഉണർന്ന് കളിച്ച ചെൽസിക്ക് അവസരങ്ങൾ ലഭിച്ചെങ്കിലും യുവന്റസ് പ്രതിരോധം മല തീർത്തപ്പോൾ ചെൽസിക്ക് ഗോൾ നേടാനായില്ല. ലുകാകുവിനും ഹാവെർട്സിനും ലഭിച്ച അവസരങ്ങൾ അവർ പുറത്തടിച്ചു കളയുകയും ചെയ്യും.