ചാമ്പ്യൻസ് ലീഗിൽ പുതുതായി ഏർപ്പെടുത്തിയ കളിയിലെ കേമന്മാർ ആയി ബൊറൂസിയ ഡോർട്ട്മുണ്ട് മുന്നേറ്റതാരം ഹാളണ്ടും അത്ലറ്റികോ പ്രതിരോധതാരം റെനാൻ ലോദിയും. പി.എസ്.ജിക്ക് എതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ ഇരട്ടഗോളുകളും ആയി ജർമ്മൻ ടീമിന്റെ വിജയശില്പി ആയത് ആണ് 19 കാരൻ ആയ യുവ നോർവീജിയൻ താരത്തെ അവാർഡിന് ആർഹമാക്കിയത്.
അതേസമയം ലിവർപൂളിന് എതിരായ അത്ലറ്റികോ മാഡ്രിഡിന്റെ 1 ഗോൾ ജയത്തിലെ പ്രകടനം ആണ് ബ്രസീലിയൻ ഇടത് ബാക്ക് ആയ റെനാൻ ലോദിയെ കളിയിലെ കേമൻ ആക്കിയത്. സീസണിൽ ഗോൾ അടിച്ച് കൂട്ടിയ ലിവർപൂൾ മുന്നേറ്റത്തെ തടഞ്ഞു നിർത്താൻ അത്ലറ്റികോയുടെ പ്രതിരോധത്തിനു ആയത് ആണ് മാഡ്രിഡിൽ നടന്ന പ്രീ ക്വാർട്ടറിൽ അവർക്ക് ജയം സമ്മാനിച്ചത്. പ്രതിരോധത്തിൽ മികച്ച പ്രകടനം ആയിരുന്നു ലോദി നടത്തിയത്. യുഫേഫയുടെ പ്രത്യേക ഉപദേശകസമിതിയാണ് കളിയിലെ കേമനെ തിരഞ്ഞെടുത്തത്.