ഫുട്ബോൾ ലോകത്തെ ഞെട്ടിപ്പിച്ച വാർത്ത ആയിരുന്നു ഇന്ന് പോർച്ചുഗലിൽ നിന്ന് വന്നത്. സ്പാനിഷ് ഇതിഹാസ ഗോൾകീപ്പറായ ഐകർ കസിയസ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്തകളാണ് ഫുട്ബോൾ ലോകത്തെ മുഴുവനായി പ്രാർത്ഥനയിലാക്കിയത്. ഇപ്പോൾ ആശ്വാസകരമായ വാർത്തയും പോർച്ചുഗലിൽ നിന്ന് എത്തി. കസിയസിന്റെ ആരോഗ്യനിക തൃപ്തികരനാണെന്ന് വാർത്തയാണ് വന്നിരിക്കുന്നത്.
കസിയസ് തന്നെയാണ് ട്വിറ്ററിലൂടെ താൻ ഭേദപ്പെട്ട അവസ്ഥയിലാണെന്ന് വ്യക്തമാക്കിയത്. സ്ഥിതിഗതികൾ നിയന്ത്രണത്തിൽ ആണെന്ന് പറഞ്ഞ കസിയസ്. സ്നേഹത്തിനു ആരാധകരോടും ഫുട്ബോൾ ലോകത്തോടും നന്ദി പറഞ്ഞു. ഇപ്പോൾ പോർട്ടോയുടെ താരമായ കസിയസ് പോർച്ചുഗലിൽ വെച്ച് ആണ് ഹൃദയാഘാതം നേരിട്ടത്. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട കസിയസിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതരും അറിയിച്ചു. എന്നാൽ കസിയസ് ആശുപത്രി വിടാൻ ഇനിയും ദിവസങ്ങൾ എടുത്തേക്കും.