എടക്കരയിൽ അഭിലാഷ് കുപ്പൂത്ത് ഫൈനലിൽ

എടക്കര അഖിലേന്ത്യാ സെവൻസിലെ ആദ്യ ഫൈനലിസ്റ്റുകളെ തീരുമാനമായി. ഇന്ന് നടന്ന ആദ്യ സെമി ഫൈനൽ വിജയിച്ച് കൊണ്ട് അഭിലാഷ് കുപ്പൂത്താണ് ഫൈനലിലേക്ക് കടന്നത്. അൽ ശബാബ് തൃപ്പനച്ചി ആയിരുന്നു ഇന്ന് അഭിലാഷ് കുപ്പൂത്തിന്റെ എതിരാളികൾ. മത്സരം ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അഭിലാഷ് കുപ്പൂത്ത് വിജയിച്ചത്. ഫൈസൽ, ഷാഫി എന്നിവരാണ് ഇന്ന് അഭിലാഷ് കുപ്പൂത്തിനു വേണ്ടി ഗോളുകൾ നേടിയത്. മറ്റന്നാൾ നടക്കുന്ന രണ്ടാം സെമിയിൽ എ വൈ സി ഉച്ചാരക്കടവും ഫിഫാ മഞ്ചേരിയും ഏറ്റുമുട്ടും.