വിവാദ ട്വീറ്റ്, തന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് ആയിരുന്നു എന്ന വിശദീകരണവുമായി കസിയസ്

സ്വവർഗ ലൈംഗിക അനുരാഗി ആണ് താൻ എന്ന ട്വീറ്റ് വിവാദം ആയതിനു പിറകെ വിശദീകരണവും ആയി മുൻ റയൽ മാഡ്രിഡ്, സ്പാനിഷ് ഗോൾ കീപ്പർ ഇകർ കസിയസ്. താൻ സ്വവർഗ അനുരാഗി ആണ്, നിങ്ങൾ എന്നെ ബഹുമാനിക്കും എന്നും പ്രതീക്ഷിക്കുന്നു എന്നു കസിയസ് ട്വീറ്റ് ചെയ്തപ്പോൾ ഇതിനു മറുപടി ആയി ഇത് നമ്മുടെ കഥ പറയാനുള്ള സമയം ആണ് എന്ന രീതിയിൽ മുൻ ബാഴ്‌സലോണ, സ്പാനിഷ് പ്രതിരോധതാരം കാർലസ് പുയോൾ മറുപടിയും കുറിച്ചിരുന്നു. എന്നാൽ ഇത് വിവാദം ആയതോടെ കസിയസ് ഉടൻ തന്നെ ട്വീറ്റ് നീക്കം ചെയ്തു.

കഴിഞ്ഞ വർഷം വിവാഹമോചനം നേടിയ കസിയസ് തന്നെ ദിവസം തോറും ഓരോ സ്ത്രീകളും ആയി ബന്ധപ്പെടുത്തി വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്ക് എതിരെ പ്രതിഷേധം എന്ന നിലയിൽ ആണ് ഇത് ട്വീറ്റ് ചെയ്തത് എന്നു സൂചനകൾ ഉണ്ടായിരുന്നു. ഇത് അറിയുന്ന പുയോൾ ഈ തമാശയിൽ പങ്ക് ചേരുക ആയിരുന്നു. എന്നാൽ പലപ്പോഴും വലിയ രീതിയിൽ വിവേചനം നേരിടുന്ന സ്വവർഗ അനുരാഗികളുടെ സമൂഹത്തെ ഇത്തരം ഒരു തമാശക്ക് വലിച്ചു കൊണ്ടു വന്നതിൽ വലിയ വിമർശനം ആണ് ഇതിഹാസ താരങ്ങൾക്ക് എതിരെ പിന്നീട് ഉണ്ടായത്. സ്വവർഗ അനുരാഗികൾക്ക് എതിരെ കൂടുതൽ വെറുപ്പ് നിറക്കുന്ന അത്തരം ഒരു തമാശ ഫുട്‌ബോളിന് ചേരുന്നത് അല്ല എന്ന വിമർശനങ്ങൾ ചുറ്റും ഉണ്ടായി.

കസിയസ്

സ്വവർഗ അനുരാഗി ആണെന്ന് തുറന്നു പറഞ്ഞു മുന്നോട്ട് വരാൻ പലപ്പോഴും താരങ്ങൾ മടിക്കുന്ന ഒരു സമൂഹത്തിൽ ഇതിഹാസ താരങ്ങളുടെ ഈ തമാശ തീർത്തും പ്രതിഷേധം അർഹിക്കുന്നത് തന്നെയാണ്. തുടർന്ന് ഇതിനു മാപ്പ് പറഞ്ഞ കസിയസ് തന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് എന്ന വിശദീകരണം ആയും രംഗത്ത് വന്നു. എന്നാൽ കസിയസിന്റെ ഈ വിശദീകരണം ഒട്ടും വിശ്വാസയോഗ്യം അല്ല എന്നത് ആണ് വാസ്തവം. തന്റെ ആരാധകർക്കും LGBTQ+ സമൂഹത്തിനോടും താരം മാപ്പ് പറഞ്ഞു. നിലവിൽ എല്ലാം പഴയ പോലെ ആയത് ആയും താരം കുറിച്ചു. വലിയ പ്രതിഷേധം അർഹിക്കുന്ന കാര്യം തന്നെയാണ് 41 കാരനായ ഇതിഹാസ ഗോൾ കീപ്പറിൽ നിന്നുണ്ടായത്.