യൂറോയിൽ പെനാൽട്ടി പാഴാക്കിയതിന് കേട്ട വംശീയ അധിക്ഷേപങ്ങളെ മറികടന്ന ബുകയോ സാക, ആഴ്‌സണലിന്റെ സ്റ്റാർ ബോയി!

20221010 083256

കഴിഞ്ഞ യൂറോ കപ്പ് ഫൈനലിൽ ഇറ്റലിക്ക് എതിരെ പെനാൽട്ടി ഷൂട്ട് ഔട്ടിൽ പെനാൽട്ടി പാഴാക്കിയ ബുകയോ സാക എന്ന 19 കാരൻ നേരിട്ട വംശീയ അധിക്ഷേപങ്ങൾ നിരവധിയാണ്. അന്ന് ഫുട്‌ബോളും സമൂഹവും ഒന്നാകെ സാകയെ ചേർത്തു പിടിച്ചു സംരക്ഷിച്ചപ്പോൾ ഫുട്‌ബോളിലേക്ക് സാക കൂടുതൽ ശക്തമായി മടങ്ങിയെത്തി. അതിനു ശേഷം ആഴ്‌സണലിന് ആയി സ്ഥിരം പെനാൽട്ടികൾ എടുക്കുന്ന സാകയെ ആണ് കാണാൻ ആയത്. യൂറോയിലെ ആ പിഴവും പിന്നീട് നേരിട്ട വംശീയ അധിക്ഷേപങ്ങളും ഒന്നും വക വക്കാതെ പെനാൽട്ടികൾ അനായാസം ലക്ഷ്യം കാണുന്ന സാക ഇന്ന് സ്ഥിരം കാഴ്ചയാണ്.

ബുകയോ സാക

ലിവർപൂളിന് എതിരെ ആദ്യ പകുതിയിൽ ഗോൾ നേടിയ സാക 75 മത്തെ മിനിറ്റിൽ ഉഗ്രൻ പെനാൽട്ടിയിലൂടെയാണ് ആലിസണിനെ മറികടന്നു ആഴ്‌സണലിന് ജയം സമ്മാനിച്ചത്. എന്നും ആഴ്‌സണലിന് ആയി വലിയ മത്സരങ്ങളിൽ ഗോൾ നേടുന്ന സാക ഇത് വരെ എല്ലാ ബിഗ് 6 ടീമുകൾക്കും എതിരെ ഗോളുകൾ കണ്ടത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിന് ശേഷം പത്തിൽ അധികം ലീഗ് ഗോളുകൾ നേടിയ 21 വയസ്സിൽ താഴെയുള്ള യുവതാരങ്ങളിൽ സാകയും സഹതാരം ഗബ്രിയേൽ മാർട്ടിനെല്ലിയും ഉണ്ട്. ഈ ചെറിയ പ്രായത്തിലും കരിയറിലും ഏതൊരു പരിചയസമ്പന്നനായ ഫുട്‌ബോൾ താരത്തെയും അത്ഭുതപ്പെടുത്തുന്ന മനക്കരുത്ത് തന്നെയാണ് ബുകയോ സാക എന്ന ആഴ്‌സണലിന്റെ സ്റ്റാർ ബോയിയെ അത്രമേൽ സ്പെഷ്യൽ ആക്കുന്നത്.