ഇറാൻ പരിശീലക സ്ഥാനത്ത് വീണ്ടും കാർലോസ് കുയ്റോസ്

Nihal Basheer

ഇറാൻ ദേശിയ ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് കാർലോസ് കുയ്റോസ് തിരിച്ചെത്തി. നിലവിലെ പരിശീലകൻ ഡ്രാഗൻ സ്‌കോച്ചിചിനെ ടീം പുറത്താക്കി. ഫുട്‌ബോൾ ഭരണസമിതിയുടെ തലപ്പത്തേക്ക് മെഹ്ദി താജ് തിരിച്ചെത്തിയതോടെയാണ് പരിശീലക സ്ഥാനത്ത് മാറ്റത്തിന് അരങ്ങൊരുങ്ങിയത്. ലോകകപ്പിന് കാർലോസ് കുയ്റോസിന് കീഴിൽ ടീമിനെ ഒരുക്കാൻ ആണ് തീരുമാനം.

മുൻപ് 2011 മുതൽ 2019 തുർക്കി ടീമിനെ പരിശീലിപ്പിച്ചട്ടുണ്ട് കാർലോസ് ക്വയ്റോസ്. ടീമിനെ തുടർ വിജയങ്ങളിലേക്ക് നയിക്കാൻ അന്ന് അദ്ദേഹത്തിന് കഴിഞ്ഞു. അവസാനം ഈജിപ്തിന്റെ പരിശീലകൻ ആയിരുന്നു. എന്നാൽ ആഫ്രിക്കൻ കപ്പിലെ തോൽവിയും ലോകകപ്പ് യോഗ്യത നേടാൻ ആവാതെ പോയതും പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കാൻ കാരണമായി. സ്കോച്ചിചിന് കീഴിൽ തരക്കേടില്ലാത്ത പ്രകടനം നടത്തിയിരുന്നെങ്കിലും ഭരണസമിതിയിലെ മാറ്റം സാഹചര്യം മാറ്റി മറിച്ചു. ഇനി മുൻ കോച്ചിന് കീഴിൽ തന്നെ തുർക്കി ലോകകപ്പിന് ഒരുങ്ങി തുടങ്ങും.