കിരീടം ഈ ടീമിന് അത്യാവശ്യമാണ് എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ

- Advertisement -

നാളെ ലീഗ് കപ്പ് സെമി ഫൈനലിന് ഇറങ്ങുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഈ കിരീടം മാഞ്ചസ്റ്റർ യുണൈറ്റഡിന് അത്യാവശ്യമാണ് എന്ന് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറയുന്നു. ഈ ടീമിന്റെ പുരോഗതിക്ക് ഒരു തെളിവായി കിരീടം വേണം എന്നാണ് പരിശീലകൻ പറയുന്നത്. കിരീടങ്ങൾക്ക് വേണ്ടി മാത്രമാണ് ഈ ടീം കളിക്കുന്നത് എന്നും ഒലെ ഗണ്ണാർ സോൾഷ്യാർ പറയുന്നു. ഒരു ട്രോഫി ഈ ടീമിന്റെ കൈകളിലേക്ക് എത്തുക എന്നത് അത്ര വലിയ കാര്യമാണെന്ന് ഒലെ പറയുന്നു.

നാലു വർഷം മുമ്പ് യൂറോപ്പ ലീഗ് നേടിയ ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെ ഒരു കിരീടം നേടിയിട്ടില്ല. കഴിഞ്ഞ സീസണിൽ മൂന്ന് സെമി ഫൈനലുകളിൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടത്. അതുകൊണ്ട് തന്നെ ഇത്തവണ യുണൈറ്റഡ് കരുതലോടെയാകും ഇറങ്ങുക. അവസാന സെമി ഫൈനലിൽ നിന്ന് ഈ ടീം ഒരുപാട് മെച്ചപ്പെട്ടു കഴിഞ്ഞു എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ പറയുന്നു. ഒരു കിരീടം നേടിയാൽ യുണൈറ്റഡിന് പിന്നാലെ കിരീടം നേടാനുള്ള ദാഹം കൂടും എന്നും ഒലെ പറയുന്നു.

Advertisement