തുടർച്ചയായ അഞ്ചാം മത്സരത്തിലും വിജയം ഇല്ലാതെ ബ്രൈറ്റൺ, ലെസ്റ്റർ ലീഗ് കപ്പ് ക്വാർട്ടറിൽ

Img 20211028 024314

ലീഗ് കപ്പിൽ ലെസ്റ്റർ സിറ്റിയോട് തോറ്റ് ബ്രൈറ്റൺ പുറത്ത്. ലെസ്റ്ററിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ആണ് ലെസ്റ്റർ വിജയിച്ചത്. നിശ്ചിത സമയത്ത് 2-2 എന്ന നിലയിലായുരുന്നു മത്സരം. തുടക്കത്തിൽ ബ്രൈറ്റൺ ഡിഫൻസിലെ പിഴവ് മുതലെടുത്ത് ഹാർവി ബാർൺസ് ആണ് ലെസ്റ്ററിന് ലീഡ് നൽകിയത്. ഇതിന് 45ആം മിനുട്ടിൽ വെബ്സ്റ്ററിലൂടെ ബ്രൈറ്റൺ മറുപടി നൽകി. സെക്കൻഡുകൾക്കകം ലോക്മാൻ ലെസ്റ്ററിനെ വീണ്ടും മുന്നിൽ എത്തിച്ചു. ഇതും ബ്രൈറ്റണ് നൽകിയ സംഭാവന ആയിരുന്നു.

രണ്ടാം പകുതിയിൽ എംവേപു വീണ്ടും ബ്രൈറ്റണെ ഒപ്പം എത്തിച്ചു. പെനാൾട്ടി ഷൂട്ടൗട്ടിൽ 5-3നാണ് ലെസ്റ്റർ വിജയിച്ചത്. ബ്രൈറ്റണ് ഇത് വിജയമില്ലാത്ത തുടർച്ചയായ അഞ്ചാമത്തെ മത്സരമാണ്

Previous articleഇത്തവണ എങ്കിലും ലീഗ് കപ്പ് മാഞ്ചസ്റ്റർ സിറ്റിക്ക് ഇല്ല, അഞ്ചു വർഷത്തിനു ശേഷം ഒരു പരാജയം
Next articleഒന്നാം സ്ഥാനത്ത് ലീഡ് എടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തി റയൽ മാഡ്രിഡ്