ലീഗ് കപ്പിൽ ഇന്ന് ആഴ്‌സണലിന് ലീഡ്സ് ടെസ്റ്റ്

Eddie Nketiah Arsenal

ലീഗ് കപ്പ് നാലാം റൗണ്ടിൽ ഇന്ന് ആഴ്‌സണൽ ലീഡ്സ് പോരാട്ടം. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ രാത്രി 12.15 നു ആണ് ഈ മത്സരം നടക്കുക. മൂന്നാം റൗണ്ടിൽ വിംബിൾഡണിനെ മറികടന്നു ആണ് ആഴ്‌സണൽ നാലാം റൗണ്ടിൽ എത്തിയത് എങ്കിൽ ഫുൾഹാമിനെ പെനാൽട്ടിയിൽ മറികടന്നു ആണ് ലീഡ്സ് യുണൈറ്റഡ് നാലാം റൗണ്ടിൽ എത്തിയത്. ആഴ്‌സണലിന് എതിരെ ഇത് വരെ ജയിക്കാൻ ആവാത്ത ലീഡ്സ് പരിശീലകൻ ബിയേൽസ ആദ്യ ജയം ആണ് ഗണ്ണേർസിന് എതിരെ ലക്ഷ്യം വക്കുന്നത് എങ്കിലും കാര്യങ്ങൾ അത്ര എളുപ്പമല്ല. ബാഫോർഡും കാൽവിൻ ഫിലിപ്‌സും അടക്കം പ്രമുഖ താരങ്ങളുടെ പരിക്ക് ബിയേൽസയെ വലക്കുന്നുണ്ട്. എങ്കിലും ആഴ്‌സണലിനെ ബുദ്ധിമുട്ടിക്കാൻ ലീഡ്സിന് ആവും എന്നത് കാണാതിരുന്നു കൂടാ.

അതേസമയം പതുക്കെ താളം കണ്ടത്തിയ മൈക്കിൾ ആർട്ടെറ്റയുടെ ആഴ്‌സണൽ നിലവിൽ നല്ല ഫോമിൽ ആണ്. ഈ പ്രകടനം തുടർന്ന് അടുത്ത റൗണ്ട് ഉറപ്പിക്കാൻ ആവും ആഴ്‌സണൽ ശ്രമം. ഗോളിൽ ലെനോ, പ്രതിരോധത്തിൽ ഹോൾഡിങ്, മാരി, സെഡറിക് മധ്യനിരയിൽ ആഷ്‌ലി നൈൽസ് മുന്നേറ്റത്തിൽ എഡി നെകിത, ബൊളോഗോം തുടങ്ങിയ താരങ്ങൾക്ക് ചിലപ്പോൾ ഈ മത്സരത്തിൽ ആർട്ടെറ്റ അവസരം നൽകിയേക്കും. അതിനാൽ തന്നെ ഒബമയാങ്, സാക്ക തുടങ്ങിയ താരങ്ങൾക്ക് ആഴ്‌സണൽ വിശ്രമം നൽകിയേക്കും. ലീഗ് കപ്പിൽ എന്നും മികച്ച റെക്കോർഡ് ഉള്ള യുവ താരം എഡി നെകിത അവസരം ലഭിച്ചാൽ അത് മുതലാക്കാൻ ഉറച്ച് ആവും ഇറങ്ങുക എന്നുറപ്പാണ്.

Previous articleദക്ഷിണാഫ്രിക്കക്ക് 144 റൺസ് വിജയ ലക്ഷ്യം
Next articleവംശീയതക്ക് എതിരെ മുട്ടുകുത്തി പ്രതിഷേധിക്കാൻ കൂട്ടാക്കിയില്ല, ഡി കോക് ദക്ഷിണാഫ്രിക്കൻ ലോകകപ്പ് ടീമിൽ നിന്ന് പുറത്ത്