ദക്ഷിണാഫ്രിക്കക്ക് 144 റൺസ് വിജയ ലക്ഷ്യം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സൂപ്പർ 12ലെ രണ്ടാം മത്സരത്തിലും ദക്ഷിണാഫ്രിക്കൻ ബൗളർമാർ തിളങ്ങി. ഇന്ന് ആദ്യം ബാറ്റു ചെയ്ത വെസ്റ്റിൻഡീസിനെ 143 റൺസിന് പിടിച്ചുകെട്ടാൻ ദക്ഷിണാഫ്രിക്കയ്ക്ക് ആയി. 8 വിക്കറ്റ് നഷ്ടത്തിൽ ആണ് വെസ്റ്റിൻഡീസ് 148 റൺസിൽ എത്തിയത്. ഓപ്പണർ എവിൻ ലൂയിസിന് മാത്രമാണ് വെസ്റ്റിൻഡീസ് നിരയിൽ കാര്യമായി ബാറ്റു കൊണ്ട് തിളങ്ങാൻ ആയത്. ലൂയിസ് 35 പന്തിൽ 56 റൺസ് എടുത്തു. 6 സിക്സുൻ 3 ബൗണ്ടറിയും അടങ്ങുന്നത് ആയിരുന്നു ലൂയിസിന്റെ ഇന്നിങ്സ്.

ഗെയ്ല് 12, പൂറാൻ 12, സിമ്മൻസ് 16, റസ്സൽ 5, ഹിറ്റ്മയർ 1 എന്നീ സ്കോറുകൾ മാത്രം എടുത്ത് പുറത്തായി. 26 റൺസ് എടുത്ത് പൊള്ളാർഡ് നടത്തിയ രക്ഷാപ്രവർത്തനം ആണ് പൊരുതാവുന്ന സ്കോറിൽ വെസ്റ്റിൻഡീസിനെ എത്തിച്ചത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി പ്രൊറ്റോരിയസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മഹാരാജ് 2 വിക്കറ്റും റബാഡ, നോർടിയ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.