കൊറോണ വൈറസ്; ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഐ.സി.സി മാറ്റിവച്ചു

Photo: Twitter/@BCCI
- Advertisement -

കൊറോണ വൈറസ് ബാധ ലോകത്താകമാനം പടർന്നുപിടിക്കുന്നതിനെ തുടർന്ന് ലോകകപ്പ് യോഗ്യത മത്സരങ്ങൾ ഐ.സി.സി മാറ്റിവെച്ചു. 2021ലെ ലോകകപ്പ് ടി20ക്കും 2023ലെ ഏകദിന ലോകകപ്പിനുമുള്ള യോഗ്യത മത്സരങ്ങളാണ് ഐ.സി.സി മാറ്റിവെച്ചത്. നിലവിൽ ജൂൺ 30 വരെയുള്ള മത്സരങ്ങളാണ് മാറ്റിവെച്ചതിൽ പെടുന്നത്.

നിലവിൽ ആഗോള ആരോഗ്യ രംഗത്തുള്ള ആശങ്കകളും യാത്ര ചെയ്യാൻ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും പരിഗണിച്ചാണ് ലോകകപ്പ് യോഗ്യത മത്സരങ്ങൾ ജൂൺ 30 വരെ മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് ഐ.സി.സി പ്രധിനിധി ക്രിസ് ടെറ്റ്‌ലി പറഞ്ഞു. 2021ലെ ടി20 ലോകകപ്പും 2023ലെ ഏകദിന ലോകകപ്പും ഇന്ത്യയിൽ വെച്ചാണ് നടക്കുന്നത്. നേരത്തെ ഈ വർഷം ഒക്ടോബറിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിന്റെ ട്രോഫി ടൂർ കൊറോണ വൈറസ് ബാധയെ തുടർന്ന് മാറ്റിവച്ചിരുന്നു.

Advertisement