കാമവിംഗ റയൽ മാഡ്രിഡിൽ പുതിയ കരാർ ഒപ്പുവെക്കും

Newsroom

റയൽ മാഡ്രിഡ് ഒരു താരത്തിന്റെ കൂടെ കരാർ പുതുക്കുകയായിരുന്നു. മിഡ്ഫീൽഡർ എഡ്വേർഡോ കാമവിംഗ ആകും ക്ലബിൽ കരാർ പുതുക്കുക. ഫ്രഞ്ച് മിഡ്ഫീൽഡറുടെ നിലവിലെ ഡീൽ 2027 വരെ ഉണ്ട്. എന്നാലും വേതനം വർധിപ്പിച്ച് പുതിയ ഡീൽ നൽകാൻ ആണ് റയൽ മാഡ്രിഡ് തീരുമാനിച്ചിരിക്കുന്നത്. 2028വരെയാകും പുതിയക്കരാർ. ഒരു ബില്യണ് മേലെ റിലീസ് ക്ലോസും ഉണ്ടാകും.

കാമവിംഗ 23 06 28 11 53 03 734

20-ാം വയസ്സിൽ തന്നെല്ല് ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ നേടിയ കാമവിംഗ ആഞ്ചലോട്ടിയുടെ ടീമിന്റെ പ്രധാന ഭാഗമാണ്. മിഡ്ഫീൽഡർ ആണെങ്കിലും റയലിനായി ലെഫ്റ്റ് ബാക്കിലും ഗംഭീര പ്രകടനം നടത്താൻ താരത്തിനാകുന്നുണ്ട്‌. ഇതിനകം ടോണി ക്രൂസ്, ഡാനി സെബയോസ്, ലൂക്കാ മോഡ്രിച്ച്, നാചോ എന്നിവർ റയലിൽ കരാർ പുതുക്കിയിട്ടുണ്ട്. കാമവിംഗ കരാർ പുതുക്കിയാൽ പിറകെ വിനീഷ്യസ് ജൂനിയറിന്റെ ഡീലും റയൽ മാഡ്രിഡ് പ്രഖ്യാപിക്കും.