ജൂനിയർ ഫുട്ബോൾ, കോഴിക്കോടിന് തകർപ്പൻ ജയത്തോടെ തുടക്കം

- Advertisement -

മലപ്പുറത്ത് നടക്കുന്ന 45ആമത് സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോടിന് വിജയ തുടക്കം. പത്തനംതിട്ടയെ നേരിട്ട കോഴിക്കോട് എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. മുഹമ്മദ് അജ്സലിന്റെ തകർപ്പൻ പ്രകടനമാണ് കോഴിക്കോടിന് വലിയ വിജയം സമ്മാനിച്ചത്. നാലു ഗോളുകളാണ് അജ്സൽ ഇന്ന് അടിച്ചു കൂട്ടിയത്.

ആദ്യ 16 മിനുട്ടിൽ തന്നെ അജ്സൽ ഹാട്രിക്ക് പൂർത്തിയാക്കിയിരുന്നു. 5, 15, 16, 66 മിനുട്ടുകളിൽ ആയിരുന്നു അജ്സലിന്റെ ഗോളുകൾ. അജ്സലിനെ കൂടാതെ‌ അബ്ദുൽ ഫാഹിസും കോഴിക്കോടിനായി ഗോൾ നേടി.

Advertisement