ടൂറിൻ ഡെർബിയിൽ പ്യാനിച് കളിക്കില്ല

- Advertisement -

യുവന്റസിന്റെ അടുത്ത മത്സരത്തിൽ മധ്യനിര താരം പ്യാനിച് കളിക്കില്ല. ടൂറിൻ ഡെർബിയിൽ ടൊറീനോയെ ആണ് യുവന്റസ് അടുത്ത മത്സരത്തിൽ നേരിടേണ്ടത്. പരിക്ക് കാരണമാണ് പ്യാനിച് നാളെ കളിക്കാത്തത്. ചാമ്പ്യൻസ് ലീഗ് മത്സരം വരാൻ ഉള്ളതിനാൽ താരത്തിന് വിശ്രമം നൽകി പരിക്കിൽ നിന്ന് പൂർണ്ണനായി മുക്തനാകാൻ അവസരം നൽകുകയാണ് സാരി.

പ്യാനിച് കളിക്കില്ല എങ്കിലും ഹിഗ്വയിൻ ടീമിൽ തിരിച്ചെത്തും. പരിക്ക് പൂർണ്ണമായു ഭേദമായ ഹിഗ്വയിൻ ടൊറീനോയ്ക്ക് എതിരെ ആദ്യ ഇലവനിൽ തന്നെ ഉണ്ടാകും. സീസണിൽ ഇതുവരെ പരാജയം അറിയാതെ മുന്നേറുകയാണ് യുവന്റസ്. ലീഗിൽ ഒന്നാമത് നിൽക്കുകയാണ് യുവന്റസ് ഇപ്പോൾ.

Advertisement