പരാജയം, ഗ്രാനഡയുടെ ലാലിഗയിൽ ഒന്നാം സ്ഥാനം നഷ്ടമായി

- Advertisement -

ലാലിഗയിൽ വമ്പന്മാരെയൊക്കെ പിന്തള്ളി കൊണ്ട് മുന്നേറുകയായിരുന്ന കുഞ്ഞന്മാരായ ഗ്രാനഡയ്ക്ക് തിരിച്ചടി. ഇന്നലെ അപ്രതീക്ഷിതമായി ഏറ്റ പരാജയം ലീഗിന്റെ തലപ്പത്ത് നിന്ന് ഗ്രാനഡയെ മാറ്റിയിരിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ ഗെറ്റഫെ അണ് ഗ്രാനഡയെ തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഗെറ്റഫെയുടെ വിജയം.

ഗെറ്റഫെയ്ക്ക് വേണ്ടി ഏഞ്ചൽ, അരമ്പരി, തിമോർ എന്നിവരാണ് ഗോളുകൾ നേടിയത്. പുയെർടസ് ഗ്രാനഡയുടെ ആശ്വാസ ഗോൾ നേടി. ഈ മത്സരം ജയിച്ചിരുന്നെങ്കിൽ ബാഴ്സലോണയെ മറികടന്ന് വീണ്ടും ഗ്രാനഡയ്ക്ക് ഒന്നാമത് എത്താമായിരുന്നു. ഈ പരാജയത്തോടെ 11 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 20 പോയന്റാണ് ഗ്രാനഡയ്ക്ക് ഉള്ളത്. 22 പോയന്റുള്ള ബാഴ്സലോണ ഒരു മത്സരം കുറവ് മാത്രമേ കളിച്ചിട്ടുള്ളൂ എന്നത് കൊണ്ട് ഇനി ഗ്രാനഡയ്ക്ക് മുന്നിൽ എത്തുക എളുപ്പമായിരിക്കില്ല. 21 പോയയന്റുള്ള റയലിനും പിന്നിൽ മൂന്നാം സ്ഥാനത്തായാണ് ഗ്രാനഡ ഇപ്പോൾ ഉള്ളത്.

Advertisement