ബുണ്ടസ് ലീഗയിൽ വെർഡർ ബ്രെമന് ജയം

- Advertisement -

ബുണ്ടസ് ലീഗയിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് വെർഡർ ബ്രെമൻ കരുത്തരായ വോൾഫ്സ്ബർഗിനെ പരാജയപ്പെടുത്തി. സമ്മർ സൈനിങ്‌ ഡേവി ക്ലസ്സെനും സൂപ്പർ സബ്ബ് ജോഹാൻസ് എഗ്ഗ്‌സ്റ്റെയിനും വെർഡറിന് വേണ്ടി ഗോളടിച്ചു. ഈ വിജയത്തോടു കൂടി ബയേൺ മ്യൂണിക്കിന് മുകളിലായി രണ്ടാം സ്ഥാനത്തേക്ക് വെർഡർ ബ്രെമെൻ ഉയർന്നു.

ഹോം ഗ്രൗണ്ടിലെ അപരാജിത കുതിപ്പ് തുടരുകയാണ് വെർഡർ. നാല്പത് കാരനായ സ്ട്രൈക്കെർ ക്‌ളൗടിയോ പിസാറോയ്ക്ക് ആദ്യ ഇലവനിൽ സ്ഥാനം നൽകിയാണ് വെർഡർ ബ്രെമൻ ആരംഭിച്ചത്.  451st ബുണ്ടസ് ലീഗ മത്സരമായിരുന്നു താരത്തിന്റേത്. ഈ സീസണിലെ ആദ്യ ക്ലീൻ ഷീറ്റ് ആയിരുന്നു വെർഡറിന്റെത്.

Advertisement