വെർഡർ ബ്രെമനെതിരെ ബയേർ ലെവർകുസന്റെ മാസ്റ്റർ ക്ലാസ്

- Advertisement -

വെർഡർ ബ്രെമനെതിരെ ബയേർ ലെവർകുസന്റെ കൌണ്ടർ അറ്റാക്കിങ് മാസ്റ്റർ ക്ലാസ്സാണ് ഇന്ന് ബുണ്ടസ് ലീഗ കണ്ടത്. എട്ടു ഗോൾ പിറന്ന തകർപ്പൻ പോരാട്ടത്തിൽ രണ്ടിനെതിരെ ആറ് ഗോളുകൾക്ക് ബയേർ ലെവർകൂസൻ വെർഡർ ബ്രെമനെ പരാജയപ്പെടുത്തി. 16 ഹോം മത്സരങ്ങളിൽ തോൽവി അറിയാതെ കുതിക്കുകയായിരുന്ന വെർഡർ ബ്രെമനെയാണ് ലെവർകൂസൻ പരാജയപ്പെടുത്തിയത്.

ലെവർകൂസന് വേണ്ടി യുവതാരം കൈ ഹാവേർട്സ് ഇരട്ട ഗോളുകൾ നേടി. കെവിൻ വോളണ്ടിന്റെ എട്ടാം മിനുറ്റ്റിലെ ഗോളിലൂടെയായിരുന്നു എട്ടു ഗോൾ ത്രില്ലറിന്റെ ആരംഭം. അടുത്തതായി സീസണിലെ ആദ്യ ഗോൾ നേടി ജൂലിയൻ ബ്രാൻഡ് തുടങ്ങി. ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപേ ബെല്ലറാബിയിലൂടെ ലെവർകൂസൻ മൂന്നു ഗോൾ ലീഡ് നേടി.

പിന്നീട് പിസാറോയിലൂടെ വെർഡർ ബ്രെമന്റെ ആദ്യ ഗോൾ വീണു. ഒസകോ രണ്ടാം ഗോളും നേടി എന്നാൽ കൈ ഹാവെർട്സിന്റെ ഇരട്ട ഗോളുകളും സെബാസ്റ്റ്യൻ ലാങ്ക്യാമ്പിന്റെ സെൽഫ് ഗോളും ലെവർകൂസൻറെ വിജയം ഉറപ്പിച്ചു. പരാജയത്തോടു കൂടി ബുണ്ടസ് ലീഗയിലെ പോയന്റ് നിലയിൽ വെർഡർ ബ്രെമാണ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Advertisement