ശാൽകെയെ ഇനി വാഗ്‌നർ പരിശീലിപ്പിക്കും

- Advertisement -

ജർമ്മൻ ടീം ശാൽക്കെ പുതിയ പരിശീലകനെ പ്രഖ്യാപിച്ചു. മുൻ ഹഡഴ്സ്ഫീൽഡ് പരിശീലകൻ ഡേവിഡ് വാഗ്‌നർ ആണ് ഇനി ജർമ്മൻ ക്ലബ്ബിന്റെ പുതിയ പരിശീലകൻ. അടുത്ത സീസൺ മുതൽ അദ്ദേഹം അവരെ പരിശീലിപ്പിക്കും. 3 വർഷത്തെ കരാറിലാണ് നിയമനം. ഈ ജനുവരിയിലാണ് പ്രീമിയർ ലീഗ് ക്ലബ്ബായ ഹഡഴ്സ്ഫീൽഡ് വാഗ്നറേ മോശം ഫോമിന്റെ പേരിൽ പുറത്താക്കിയത്.

2011 ൽ പരിശീലന കരിയർ ആരംഭിച്ച വാഗ്‌നർ 4 വർഷത്തോളം ബൊറൂസിയ ഡോർട്ട്മുണ്ട് ജൂനിയർ ടീമിന്റെ പരിശീലകനായി. 2015 ൽ ഹഡഴ്സ്ഫീൽഡ് ടൌൺ പരിശീലകനായ അദ്ദേഹം അവരെ 2017 ൽ ചാമ്പ്യൻഷിപ്പിൽ നിന്ന് അവരെ പ്രീമിയർ ലീഗിൽ എത്തിച്ചു. പ്രീമിയർ ലീഗ് ആദ്യ സീസണിൽ സ്ഥാനം നില നിർത്തിയെങ്കിലും ഈ സീസണിലെ പ്രകടനം മോശമായതോടെ ക്ലബ്ബ് വാഗ്നറെ പുറത്താക്കി. മുൻപ് 1995 മുതൽ 1997 വരെ ശാൽകെയുടെ കളിക്കാരനായിരുന്നു വാഗ്‌നർ.

Advertisement