യുണൈറ്റഡ് നേഷൻസിന്റെ ഗുഡ്വിൽ അംബാസഡറായി അൽഫോൺസോ ഡേവിസ്. ആദ്യമായാണ് യുഎൻ റെഫ്യൂജി ഏജൻസിയായ UNHCR യുടെ ഗുഡ്വിൽ അംബാസിഡറായി ഒരു ഫുട്ബോൾ താരത്തിനെ തിരഞ്ഞെടുക്കുന്നത്. ബയേൺ മ്യൂണിക്കിന്റെ ലെഫ്റ്റ് ബാക്കായ കനേഡിയൻ താരം ഡേവിസ് കഴിഞ്ഞ വർഷമാണ് UNHCR യുമായി സഹകരിക്കാൻ തുടങ്ങിയത്. ഘാനയിലെ ഒരു അഭയാർത്ഥി ക്യാമ്പിൽ ലൈബേരിയൻ മാതാപിതാക്കളുടെ മകനായാണ് അൽഫോൺസോ ഡേവിസിന്റെ ജനനം.
അൽഫോൺസോ ഡേവിസിന് അഞ്ച് വയസുള്ളപ്പോളാണ് കുടുംബം കാനഡയിലേക്ക് എത്തുന്നത്. 15ആം വയസ് മുതൽ പ്രൊഫഷണൽ ഫുട്ബോൾ കളിക്കുന്ന ഡേവിസ് 20ആം വയസിൽ കനേഡിയൻ ദേശീയ ടീമിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി. കഴിഞ്ഞ സീസണിൽ ബയേൺ മ്യൂണിക്കിനൊപ്പം മികച്ച പ്രകടനം പുറത്തെടുത്ത ഡേവിസ് യൂറോപ്യൻ കിരീടമടക്കം ആറ് കിരീടങ്ങൾ ഉയർത്തി.