കൈ കൊടുത്ത കലുവിന് സസ്പെൻഷൻ നൽകി ജർമ്മൻ ക്ലബ്

- Advertisement -

സാമൂഹിക അകലം പാലിക്കാനുള്ള നിർദ്ദേശങ്ങൾ തെറ്റിച്ച മുൻ ചെൽസി താരം സാളമൻ കലുവിന് സസ്പെൻഷൻ. ജർമ്മൻ ക്ലബായ ഹെർത ബെർലിനായി കളിക്കുന്ന താരം സഹ താരങ്ങൾക്കും സ്റ്റാഫുകൾക്കും കൈ കൊടുത്ത് ആ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് വലിയ വിവാദമായത്. എല്ലാവരും സാമൂഹിക അകലം പാലിക്കണം എന്ന് ലോകത്ത് മുഴുവൻ നിർദ്ദേശം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കലി ഇത്തരം വീഡിയോ പോസ്റ്റ് ചെയ്ത്.

താരത്തിന്റെ ഈ സ്വഭാവം അംഗീകരിക്കാൻ ആകില്ല എന്ന് ക്ലബ് പറഞ്ഞു. താരത്തെ അനിശ്ചിത കാലത്തേക്ക് സസ്പെൻഷൻ ചെയ്യുന്നതായും ഹെർത ബെർലിൻ പറഞ്ഞു. തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് മാപ്പു പറയുന്നതായി കലു പറഞ്ഞു. മെയ് 16ന് ബുണ്ടസ് ലീഗ തുടങ്ങാനിരിക്കെ ആണ് ഈ വിലക്ക്.

Advertisement