സ്റ്റട്ട്ഗാർട്ടിന് വീണ്ടും സമനില

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ബുണ്ടസ് ലീഗയിൽ സ്റ്റട്ട്ഗാർട്ടിന് വീണ്ടും സമനില. ഫോർച്യുന ഡസൽഡോർഫിനെതിരായ മത്സരത്തിലാണ് സ്റ്റട്ട്ഗാർട്ട ഗോൾ രഹിത സമനില വഴങ്ങിയത്. നിരവധിയവസരങ്ങൾ സ്റ്റട്ട്ഗാർട്ടിന് ലഭിച്ചെങ്കിലും ഗോൾ കണ്ടെത്താൻ അവർക്ക് സാധിച്ചില്ല. സൂപ്പർ സ്‌ട്രൈക്കർ മരിയോ ഗോമസ് നിരവധിയവസരങ്ങളാണ് നഷ്ടപ്പെടുത്തിയത്.

സ്റ്റട്ട്ഗാർട്ടിന്റെ ഗോൾ കീപ്പർ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. രണ്ടു പരാജയവും രണ്ടു സമനിലയുമാണ് സ്റ്റട്ട്ഗാർട്ടിന്റെ ഈ സീസണിലെ പ്രകടനം. കഴിഞ്ഞ സീസണിന്റെ അവസാന ഘട്ടത്തിലെ മികച്ച പ്രകടനമാണ് റെലെഗേഷനിൽ നിന്നും സ്റ്റട്ട്ഗാർട്ടിനെ രക്ഷിച്ചത്. ഫ്രയബർഗിനെതിരെ മൂന്നു ഗോളടിച്ച് സമനില നേടിയ സ്റ്റട്ട്ഗാർട്ടിൽ നിന്നും aaradhakar മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നു.