ബുണ്ടസ് ലീഗയിൽ പരിശീലനം പുനരാരംഭിക്കാൻ ഒരുങ്ങി ബയേൺ മ്യൂണിക്ക്. കൊറോണ ബാധയെ തുടർന്ന് താരങ്ങൾ എല്ലാം പരിശീലനം നിർത്തി വെച്ചിരുന്നു. ഇതുവരെ ഓൺലൈൻ പരിശീലനം ആയിരുന്നു ബയേൺ താരങ്ങൾക്കാായി നൽകിയിരുന്നത്. ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ ഞായറാഴ്ച വരെയായിരുന്നു പരിശീലനം നിർത്തി വെക്കാൻ ആവശ്യപ്പെട്ടിരുന്നത്. അതുകൊണ്ട് തന്നെ ഇന്ന് ബയേൺ പരിശീലനം വീണ്ടുമാരംഭിക്കും.
ബയേണിന് മുൻപേ തന്നെ സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിച്ച് മറ്റൊരു ജർമ്മൻ ക്ലബ്ബായ ഷാൽകെ പരിശീലനം ആരംഭിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഷാൽകെ താരങ്ങൾ പരിശീലനം നടത്തുന്ന വീഡിയോകൾ പുറത്ത് വിടുകയും ചെയ്തു. രണ്ട് പേരുള്ള പെയറുകളായി തിരിഞ്ഞാണ് ബയേൺ താരങ്ങൾ കളത്തിലിറങ്ങുക. കൃത്യമായ അകലവും പെയറുകൾ തമ്മിൽ പാലിക്കപ്പെടും. കാണികൾക്ക് ട്രെയിനിങ് ഗ്രൗണ്ടിൽ പ്രവേശനമില്ല. കൃത്യമായ കൊവിഡ് 19 ഗൈഡ്ലൈനുകൾ പാലിക്കണമെന്നാണ് ബയേൺ ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.