ബുണ്ടസ് ലീഗയിൽ ചരിത്രമെഴുതി ജേഡൻ സാഞ്ചോ

- Advertisement -

ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനൊപ്പം ഉയരങ്ങൾ കീഴടക്കുകയാണ് ഇംഗ്ലീഷ് യുവതാരം ജേഡൻ സാഞ്ചോ. വീണ്ടുമൊരു ബുണ്ടസ് ലീഗ റെക്കോർഡ് കൂടി യുവതാരം സ്വന്തം പേരിലാക്കി. ബുണ്ടസ് ലീഗയിൽ 11 ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡാണ് സാഞ്ചോ സ്വന്തമാക്കിയത്. മെയിൻസിനെതിരെ ഇരട്ട ഗോൾ നേടിയതോടെയാണ് സാഞ്ചോ ബുണ്ടസ് ലീഗ റെക്കോർഡിന് റീകോർഡ് സ്വന്തം പേരിലാക്കിയത്.

19 വയസ്സും 19 ദിവസവും പ്രായമായിരിക്കെയാണ് സാഞ്ചോ ഗോളടിയിൽ റെക്കോർഡിട്ടത്. ഇതിനു മുൻപ് ഹെർത്ത ബെർലിനെതിരെയും സാഞ്ചോ ഇരട്ട ഗോളുകൾ നേടിയിരുന്നു. ഡോർട്ട്മുണ്ടിന് പുറമെ ഇംഗ്ലണ്ട് ദേശീയ ടീമിലും അവിഭാജ്യ ഘടകമായി മാറി സാഞ്ചോ. ജർമ്മൻ കിരീടപ്പോരാട്ടത്തോടൊപ്പം നേഷൻസ് ലീഗ് ഫൈനലും യുവതാരത്തിനു മുന്നിലുണ്ട്.

ലൂസിയൻ ഫാവെറിക്ക് കീഴിൽ മികച്ച പ്രകടനമാണ് ഡോർട്ട്മുണ്ടും സാഞ്ചോയും കാഴ്ച വെക്കുന്നത്. 2017/18 സീസണിൽ ഒരു ഗോളും താരം നേടിയിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നാണ് സാഞ്ചോ ബുണ്ടസ് ലീഗ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിൽ എത്തുന്നത്. ഇന്നത്തെ ജയം ഡോർട്ട്മുണ്ടിനെ ലീഗിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തിച്ചു.

Advertisement