ഇംഗ്ലണ്ടിന്റെ യുവതാരം ജാഡോൺ സാഞ്ചോ ഈ സീസണിലെ താരമാണ് എന്ന് തന്നെ പറയാം. ഇന്ന് ബുണ്ടസ്ലീഗയിൽ ഷാൽക്കെയോട് ഡോർട്മുണ്ട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങി എങ്കിലും സാഞ്ചോ തിളങ്ങി നിന്നു. 19കാരനായ സാഞ്ചോ ഇന്നും അസിസ്റ്റുമായി മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്നത്തെ അസിസ്റ്റോടെ ബുണ്ടസ് ലീഗയിൽ ഈ സീസണിൽ സാഞ്ചോ അസിസ്റ്റുകൾ സ്വന്തമാക്കി.
ബുണ്ടസ് ലീഗിൽ എന്നല്ല യൂറോപ്പിലെ മികച്ച അഞ്ചു ലീഗുകളിൽ തന്നെ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ഈ സീസണിൽ സാഞ്ചോയ്ക്കാണ് ഉള്ളത്. ഇന്നത്തെ അസിസ്റ്റോടെ സാഞ്ചോ മറികടന്നത് സാക്ഷാൽ മെസ്സിയെ ആണ്. ലാലിഗയിൽ 13 അസിസ്റ്റുകളാണ് മെസ്സിക്ക് ഉള്ളത്. 13 അസിസ്റ്റുകൾ തന്നെ ഉള്ള ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ചെൽസി താരം ഹസാർഡ്. ലാലിഗയിലെ സെവിയ്യയുടെ താരം പാബ്ലോ സരാബിയ എന്നിവരാണ് സാഞ്ചോയുടെ പിറകിൽ ഉള്ളത്.
ഇന്നത്തെ അസിസ്റ്റോടെ 2009-10 സീസണിൽ ലാമ്പാർടിന് ശേഷം യൂറോപ്പിലെ മികച്ച അഞ്ചു ലീഗിൽ 14 അസിസ്റ്റുകൾ ഒരു സീസണിൽ നൽകുന്ന ആദ്യ ഇംഗ്ലീഷ് താരമായും സാഞ്ചോ മാറി.