അത്ലറ്റികോ ജയിച്ചു, കിരീടത്തിന് ബാഴ്സക്ക് കാത്തിരിപ്പ്

- Advertisement -

ല ലീഗെയിൽ അത്ലറ്റികോ മാഡ്രിഡിന് ജയം. റയൽ വല്ലടോളിടിനെ എതിരില്ലാത്ത ഒരു ഗോളിനാണ് സിമയോണിയുടെ ടീം സ്വന്തം മൈതാനത്ത് മറികടന്നത്. ഇതോടെ ബാഴ്സക്ക് കിരീടത്തിനായി അടുത്ത മത്സരം ജയിക്കാനായി കാത്തിരിക്കണം.

അത്ലറ്റിക്കോയുടെ ശക്തമായ ആക്രമണ നിരയെ ഏറെ നേരം പിടിച്ചു കെട്ടിയ സന്ദർശകർക്ക് പക്ഷെ വിലപ്പെട്ട ഗോൾ നേടാനായില്ല. പക്ഷെ നിരാശ നൽകുന്ന ഗോളാണ് അവർ നൽകിയത്. 66 ആം മിനുട്ടിൽ ജോക്കിൻ ഫെർണാണ്ടസ് നേടിയ സെൽഫ് ഗോളാണ് അവർക്ക് തോൽവി സമ്മാനിച്ചത്. 35 മത്സരങ്ങൾ പിന്നിട്ടപ്പോൾ അത്ലറ്റി 74 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. നിലവിൽ 80 പോയിന്റുള്ള ബാഴ്സക്ക് അടുത്ത ലെവന്റക്ക് എതിരായ കളി ജയിച്ചാൽ കിരീടം നേടാനാകും.

Advertisement