മാർകോ റൂയിസിന്റെ ഗോളിൽ ജയം കണ്ടു ഡോർട്ട്മുണ്ട്

ജർമ്മൻ ബുണ്ടസ് ലീഗയിൽ ഹോഫൻഹെയിമിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു ബൊറൂസിയ ഡോർട്ട്മുണ്ട്. ക്യാപ്റ്റൻ മാർകോ റൂയിസ് ആണ് അവർക്ക് വിജയഗോൾ സമ്മാനിച്ചത്. ഡോർട്ട്മുണ്ട് ആധിപത്യം കണ്ട മത്സരത്തിൽ ഇടക്ക് ഹോഫൻഹെയിം അവരെ പരീക്ഷിച്ചിരുന്നു.

ഡോർട്ട്മുണ്ട്

മത്സരത്തിന്റെ 16 മത്തെ മിനിറ്റിൽ ആണ് ഡോർട്ട്മുണ്ടിന്റെ വിജയഗോൾ പിറന്നത്. മികച്ച ടീം നീക്കത്തിന് ഒടുവിൽ ജൂലിയൻ ബ്രാന്റിന്റെ പാസിൽ നിന്നു മാർകോ റൂയിസ് ഗോൾ കണ്ടത്തുക ആയിരുന്നു. സീസണിൽ താരത്തിന്റെ രണ്ടാം ഗോൾ ആയിരുന്നു ഇത്. ജയത്തോടെ ലീഗിൽ നിലവിൽ ബയേണിന് മുകളിൽ ഒന്നാമത് ആണ് ഡോർട്ട്മുണ്ട്.