റയൽ മാഡ്രിഡ് പ്രതിരോധതാരം ബയേൺ മ്യൂണിക്കിൽ

Photo: Twitter/@FCBayernEN

റയൽ മാഡ്രിഡ് പ്രതിരോധ താരം അൽവാരോ ഓഡ്രിയോസോളയെ സ്വന്തമാക്കി ബയേൺ മ്യൂണിക്. ലോണിൽ ആണ് ഓഡ്രിയോസോള ബുണ്ടസ്ലിഗയിൽ എത്തുന്നത്. ഈ സീസൺ അവസാനം വരെ ഓഡ്രിയോസോള ബയേൺ മ്യൂണിക്കിന് വേണ്ടി കളിക്കും. ബയേൺ മ്യൂണിക് പരിശീലകൻ ഹൻസി ഫ്ലികിന്റെ ജനുവരിയിലെ ആദ്യ സൈനിങ്‌ കൂടിയാണ് ഓഡ്രിയോസോള.

റയൽ മാഡ്രിഡ് കുറഞ്ഞതോടെയാണ് അൽവാരോ ഓഡ്രിയോസോള റയൽ മാഡ്രിഡ് വിടാൻ തീരുമാനിച്ചത്. ഈ സീസണിൽ അഞ്ച് തവണ മാത്രമാണ് സിദാൻ താരത്തിന് അവസരം നൽകിയത്. ഈ ആഴ്ച്ച ഷാൽകെക്കെതിരെ നടക്കുന്ന മത്സരത്തിൽ താരം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. 2018ലാണ് അൽവാരോ ഓഡ്രിയോസോള റയൽ സോസിഡാഡിൽ നിന്ന് റയൽ മാഡ്രിഡിൽ എത്തുന്നത്.

Previous articleമാത്യൂസിന് സെഞ്ചുറി, സിംബാബ്‌വെക്കെതിരെ ശ്രീലങ്കക്ക് ലീഡ്
Next articleജപ്പാൻ താരത്തെ തകർത്തു മൂന്നാം റൗണ്ടിലേക്ക് മുന്നേറി ജ്യോക്കോവിച്ച്