മാത്യൂസിന് സെഞ്ചുറി, സിംബാബ്‌വെക്കെതിരെ ശ്രീലങ്കക്ക് ലീഡ്

Photo: Twitter/@OfficialSLC
- Advertisement -

സിംബാബ്‌വെക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഏഞ്ചലോ മാത്യൂസിന്റെ സെഞ്ചുറിയുടെ പിൻബലത്തിൽ ലീഡ് സ്വന്തമാക്കി ശ്രീലങ്ക. സിംബാബ്‍വെയുടെ 358 റൺസ് എന്ന സ്കോറിന് മറുപടിയായി അവസാനം വിവരം ലഭിക്കുമ്പോൾ ശ്രീലങ്ക 5 വിക്കറ്റ് നഷ്ടത്തിൽ 381 റൺസ് എടുത്തിട്ടുണ്ട്. നിലവിൽ ശ്രീലങ്കക്ക് 23 റൺസിന്റെ ലീഡ് ആണ് ഉള്ളത്.

132 റൺസുമായി മാത്യൂസും 25 റൺസുമായി ഡിക്ക്വെല്ലയുമാണ് ക്രീസിൽ ഉള്ളത്. ശ്രീലങ്കൻ നിരയിൽ 80 റൺസ് എടുത്ത കുശാൽ മെൻഡിസും 63 റൺസ് എടുത്ത ധനഞ്ജയ ഡി സിൽവയും മാത്യൂസിന് മികച്ച പിന്തുണയാണ് നൽകിയത്. സിംബാബ്‌വെക്ക് വേണ്ടി വിക്ടർ ന്യയുച്ചി മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ ക്രെയ്ഗ് ഇർവിന്റെയും പ്രിൻസ് മസ്വോരെയുടെയും കെവിൻ കസൂസയുടെയും അർദ്ധ സെഞ്ചുറികളുടെ പിൻബലത്തിലാണ് സിംബാബ്‌വെ 358 റൺസ് എടുത്തത്.

Advertisement