മൂന്ന് കിരീടങ്ങളും നേടി പെരിസിച് ബയേണിൽ നിന്ന് മടങ്ങി

ബയേണിൽ ഒരു സീസൺ മാത്രമെ കളിച്ചുള്ളൂ എങ്കിലും പെരിസിച് തന്റെ കരിയറിൽ ഏറ്റവും കൂടുതൽ ഓർമ്മിക്കാൻ പോകുന്ന സമയം ബയേണിലെ ഈ ഒരു കൊല്ലം ആകും. ഏത് ഫുട്ബോൾ താരത്തിന്റെയും സ്വപ്നമായ ട്രെബിൾ കിരീട നേട്ടം ആണ് പെരിസിച് ബയേണിൽ ഒരു സീസൺ കൊണ്ട് നേടിയത്. അതും ടീമിന് വലിയ സംഭാവനകൾ നൽകി കൊണ്ട്. ഇന്റർ മിലാനിൽ നിന്ന് ലോണിൽ ആയിരുന്നു പെരിസിച് ബയേണിൽ എത്തിയിരുന്നത്.

പെരിസിചിനെ ക്ലബിൽ നിലനിർത്താൻ ബയേൺ ശ്രമിച്ചു എങ്കിലും ഇന്റർ മിലാൻ വലിയ തുക ചോദിച്ചത് കൊണ്ട് ട്രാൻസ്ഫർ ശ്രമം ഉപേക്ഷിക്കുക ആയിരിന്നു. ഈ കഴിഞ്ഞ സീസണിൽ എട്ടു ഗോളുകളും 10 അസിസ്റ്റും ബയേണ് സംഭാവന നൽകാൻ പെരിസിചിനായിരുന്നു. ബുണ്ടസ് ലീഗ, ജർമ്മൻ കപ്പ്, ചാമ്പ്യൻസ് ലീഗ് എന്നിവയാണ് പെരിസിച് ബയേണൊപ്പം ഉയർത്തിയ കിരീടങ്ങൾ.

ക്രൊയേഷ്യൻ താരമായ പെരിസിച് അവസാന അഞ്ചു വർഷമായി ഇന്ററിന്റെ താരമാണ്. ഒരു വർഷം കൂടെ പെരിസിചിന് ഇന്ററിൽ കരാർ ഉണ്ട്.

Previous articleവിരമിക്കൽ മാറ്റിവെച്ച് യുവരാജ് സിംഗ് വീണ്ടും കളിക്കും
Next articleഒഴിഞ്ഞ ഗ്യാലറികള്‍ വെല്ലുവിളിയല്ല, എന്നാല്‍ ആരാധകരുടെ സാന്നിദ്ധ്യം കൂടുതല്‍ ആവേശം പകര്‍ന്നേനെ