അണ്ടർ 17 ലോകകപ്പിൽ ഉൾപ്പെടെ ബ്രസീലിനായി തകർപ്പൻ പ്രകടനം കാഴ്ചവെച്ച ബ്രസീലിയൻ ഫോർവേഡ് പൗളീനോ ജർമ്മനിയിൽ എത്തി തന്റെ പുതിയ ക്ലബായ ബയർ ലെവർകൂസനൊപ്പം പരിശീലനം ആരംഭിച്ചു. കഴിഞ്ഞ് സീസണൊടുവിൽ ജർമ്മൻ ക്ലബ് ബയേർ ലെവർകൂസനുമായി കരാറിൽ എത്തിയ താരം ഇപ്പോഴാണ് നടപടികൾ പൂർത്തിയാക്കി ജർമ്മനിയിൽ എത്തുന്നത്. ബ്രസീലിയൻ ക്ലബായ വാസ്കോ ദി ഗാമയിൽ നിന്ന് 30മില്യണോളം യൂറോയ്ക്കാണ് 18കാരനായ പൗളീനോയെ ലെവർകൂസൻ സൈൻ ചെയ്തത്.
താരത്തിന് 18 വയസ്സ് തികയുന്നതിനായി കാത്തിരിക്കുകയായിരുന്നു ജർമ്മനിയിലേക്ക് വരാൻ. ക്ലബിനൊപ്പം ചേർന്ന പൗളീനോയ്ക്ക് 7ആം നമ്പർ ജേഴ്സി നൽകിയാണ് ക്ലബ് വരവേറ്റത്. ക്ലബിന്റെ ഏഴാം നമ്പറായി വർഷങ്ങളോളം പൗളീനോ ക്ലബിനൊപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലെവർകൂസൺ. ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ ബ്രസീലിന്റെ ടോപ്പ് സ്കോറർ ആയിരുന്നു പൗളീനോ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
