മാനുവൽ നൂയറിന് വീണ്ടും പരിക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കിരീട പോരാട്ടം ജർമ്മനിയിൽ അവസാനത്തോട് അടുക്കുന്നതിനിടെ ബയേൺ മ്യൂണിച്ചിന് തിരിച്ചടി. ബയേണിന്റെ ക്യാപ്റ്റനും ഗോൾകീപ്പറുമായ മാനുവൽ നൂയറിന് പരിക്കേറ്റതാണ് ബയേമണ് തലവേദന ആയിരിക്കുന്നത്. ഇന്നലെ നടന്ന ബുണ്ടസ് ലീഗ മത്സരത്തിനിടെ ആയിരുന്നു നൂയറിന് പരിക്കേറ്റത്. രണ്ടാം പകുതിയിൽ നൂയറിനെ പിൻവലിക്കേണ്ടതായി വന്നിരുന്നു. കാഫ് ഇഞ്ച്വറിയാണ്. മൂന്ന് ആഴ്ച എങ്കിലും നൂയർ പുറത്തിരിക്കേണ്ടി വന്നേക്കും.

ഇനി ലീഗിൽ ആകെ 9 മത്സരങ്ങൾ മാത്രമെ ശേഷിക്കുന്നുള്ളൂ. ഇപ്പോൾ ഒന്നാം സ്ഥാനത്താണ് ബയേൺ ഉള്ളത്. എങ്കിലും ഡോർട്മുണ്ടിനെക്കാൾ ഒരു പോയിന്റ് ലീഡ് മാത്രമേ ബയേണുള്ളൂ. നിർണായക മത്സരങ്ങൾ വരാനിരിക്കെ ക്യാപ്റ്റൻ പരിക്കേറ്റ് പുറത്തായത് ബയേണിന്റെ താളം തെറ്റിക്കും. നൂയറിന്റെ അഭാവത്തിൽ ഉൾറേച് ആയിരിക്കും ബയേൺ വല കാക്കുക.