യുണൈറ്റഡിന് ആശ്വസിക്കാൻ വകയില്ല, നാളെ മെസ്സി കളിക്കും

- Advertisement -

ചാംപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദ മത്സരത്തിനായി ക്യാമ്പ് ന്യൂവിൽ ഇറങ്ങാൻ ഇരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വസിക്കാൻ വകയില്ല. പരിക്ക് മാറിയ മെസ്സി റെഡ് ഡെവിൽസിന് എതിരെ കളിക്കുമെന്ന് ബാഴ്സലോണ സ്ഥിതീകരിച്ചു. ആദ്യ പാദ മത്സരത്തിനിടെ യുണൈറ്റഡ് ഡിഫൻഡർ ക്രിസ് സ്മാളിങ്ന്റെ കൈ തട്ടി മെസ്സിക്ക് മുറിവേറ്റിരുന്നു. ഇതോടെ കഴിഞ്ഞ ല ലീഗ മത്സരത്തിൽ മെസ്സി കളിച്ചിരുന്നില്ല.

ബാഴ്സലോണ പരിശീലകൻ വാൽവേർടെ ആണ് ഇക്കാര്യം സ്ഥിതീകരിച്ചത്. മെസ്സി നാളത്തെ മത്സരം കളിക്കാൻ പൂർണമായും സജ്ജമാണ്, നാളെ മെസ്സി കളിക്കും എന്നാണ് ബാഴ്സ പരിശീലകൻ പറഞ്ഞത്. ആദ്യ പാദ മത്സരത്തിൽ സ്വന്തം മൈതാനമായ ഓൾഡ് ട്രാഫോഡിൽ എതിരില്ലാത്ത 1 ഗോളിന് തോറ്റ യുണൈറ്റഡിന് നാളെ മെസ്സിയുള്ള ബാഴ്‌സയെ ക്യാമ്പ് ന്യൂവിൽ നേരിടുക എന്നത് കനത്ത വെല്ലുവിളി തന്നെയാണ്.

Advertisement