ജർമ്മൻ ദേശീയ ടീമിന്റെ ഗോൾ കീപ്പറായ മാനുവൽ നൂയറിന്റെ ബയേണിലെ പുതിയ കരാർ ചർച്ച വഴിമുട്ടി തന്നെ നിൽക്കുകയാണ് എന്ന് താരം പറഞ്ഞു. കരാർ ധാരണ ആയി എന്ന വാർത്ത തെറ്റാണ്. പ്രത്യേകിച്ചൊരു പുരോഗമനവും ഈ കാര്യത്തിൽ ആയിട്ടില്ല എന്ന് നൂയർ കഴിഞ്ഞ ദിവസം വ്യക്തമാക്കി. തനിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്. പക്ഷെ ഒന്നിനും വ്യക്തതയില്ല എന്ന് നൂയർ പറഞ്ഞു.
നൂയറും ബയേണും തമ്മിൽ കരാർ ചർച്ചയിൽ ഉടക്കിയിരിക്കുകയാണ് എന്ന് ജർമ്മൻ മാധ്യമങ്ങൾ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോൾ 2021വരെയാണ് നൂയറിന് കരാറുള്ളത്. 2025വരെയുള്ള പുതിയ കരാർ ആണ് നൂയർ ആവശ്യപ്പെടുന്നത്. എന്നാൽ 2023വരെയുള്ള കരാർ മാത്രമെ നൽകാൻ ആവു എന്ന് ബയേൺ പറയുന്നു. 2025ലേക്ക് നൂയറിന് 37 വയസ്സാകും എന്ന് ബയേൺ ഓർമ്മിപ്പിക്കുന്നു. എന്തായലും പുതിയ കരാർ കിട്ടിയില്ല എങ്കിൽ ക്ലബ് വിടും എന്നാണ് ലോകത്തെ ഏറ്റവും മികച്ച കീപ്പർ എന്ന് വാഴ്ത്തപ്പെടുന്ന നൂയർ പറയുന്നത്.