മാർകോ റിയുസ് ജർമ്മൻ ലീഗിലെ ഏറ്റവും മികച്ച താരം

ഈ കഴിഞ്ഞ ബുണ്ടസ് ലീഗ് സീസണിലെ ഏറ്റവും മികച്ച താരമായി ഡോർട്മുണ്ട് ക്യാപ്റ്റൻ മാർകോ റിയുസിനെ തിരഞ്ഞെടുത്തി. കിരീടം നേടാൻ ആയില്ല എങ്കിലും ഈ സീസണിൽ റിയുസ് തകർപ്പൻ പ്രകടനമായിരുന്നു ഡോർട്മുണ്ടിന്റെ ജേഴ്സിയിൽ നടത്തിയത്. 27 മത്സരങ്ങൾ കളിച്ച റിയുസ് 28 ഗോളുകളുടെ ഭാഗമായിരുന്നു ഈ സീസണിൽ.

ഡോർട്മുണ്ടിനായി 17 ഗോളുകൾ നേടിയപ്പോൾ 11 അസിസ്റ്റും റിയുസ് സ്വന്തമാക്കി. ബുണ്ടസ് ലീഗയിൽ താരങ്ങൾ നടത്തിയ വോട്ടെടുപ്പിലൂടെയാണ് റിയുസിനെ മികച്ച താരമായി കണ്ടെത്തിയത്. 31 ശതമാനം വോട്ട് റിയുസ് സ്വന്തമാക്കി. 20 ശതമാനം വോട്ടുകളുമായി ലുക ജോവിച് രണ്ടാമതും, 12 ശതമാനം വോട്ടുകളുമായി കൈ ഹവേർട്സ് മൂന്നാമതും ഫിനിഷ് ചെയ്തു.