ബയേണ് നന്ദി, ഹാമസ് റോഡ്രിഗസ് തിരികെ റയൽ മാഡ്രിഡിൽ

തനിക്ക് അവസാന രണ്ട് സീസണുകളിൽ തന്ന സ്നേഹത്തിനും പിന്തുണയ്ക്കും ബയേൺ മ്യൂണിക്കിനോട് നന്ദി പറഞ്ഞു കൊണ്ട് ഹാമസ് റോഡ്രിഗസ് തിരികെ റയൽ മാഡ്രിഡിൽ എത്തി. അവസാന രണ്ട് സീസണുകളിലായി റയൽ മാഡ്രിഡിൽ നിന്ന് ലോണിലായിരുന്നു ഹാമസ് ബയേണിൽ കളിച്ചിരുന്നത്. ഈ വർഷം ഹാമസിനെ വാങ്ങാൻ ബയേൺ ഉദ്ദേശിച്ചിരുന്നു എങ്കിലും അത് വേണ്ട എന്ന് ഹാമസ് പറയുകയായിരുന്നു.

റയൽ മാഡ്രിഡിലേക്ക് തിരികെ ചെല്ലും എങ്കിലും അവിടെയും ഹാമസ് തുടരില്ല. ഇറ്റലിയിലേക്ക് ചേക്കേറാൻ ആണ് കൊളംബിയൻ താരം ശ്രമിക്കുന്നത്. നാപോളി പോലുള്ള ക്ലബുകൾ റോഡ്രിഗസിനായി ശ്രമിക്കുന്നുണ്ട്. എന്നാൽ വൻ തുക ആണ് നൽകേണ്ടി വരിക എന്നതാണ് ക്ലബുകളെ പിറകോട്ട് അടിപ്പിക്കുന്നത്. റയലിലെ കാര്യമായി തിളങ്ങാൻ കഴിഞ്ഞിരുന്നില്ല എങ്കിലും ബയേണിൽ മെച്ചപ്പെട്ട പ്രകടനമായിരുന്നു ഹാമസ് ഇതുവരെ നടത്തിയത്.

ബയേണിലെ ഈ രണ്ട് വർഷങ്ങൾ ഒരിക്കലും മറക്കാൻ ആവില്ല എന്ന് ഹാമസ് പറഞ്ഞു. ബയേണ് എല്ലാം ആശംസകളും നേരുന്നതായും താരം പറഞ്ഞു.