ഒടുവിൽ ബയേണിന്റെ ഗോൾ വലക്ക് കാവലായി മാനുവൽ ന്യൂയർ തിരിച്ചെത്തുന്നു. പരിക്ക് ഭേദമായ താരം ഈ വാരം ബയേണിന്റെ ആദ്യ ഇലവനിൽ തന്നെ ഉൾപ്പെടുമെന്ന് തോമസ് ടൂക്കൽ പറഞ്ഞു. ലീഗ് മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ പങ്കെടുക്കവെയാണ് കോച്ച് നിർണായ വെളിപ്പെടുത്തൽ നടത്തിയത്. നേരത്തെ ഫ്ലോറിയൻ പ്ലെറ്റെൻബർഗും ന്യൂയർ ഈ വാരം കളത്തിലേക്ക് തിരിച്ചെത്തുമെന്ന് സൂചിപ്പിച്ചിരുന്നു.

37കാരനായ താരം ഏകദേശം 350ഓളം ദിവസങ്ങൾക്ക് ശേഷമാണ് ബയേണിന്റെ ജേഴ്സി അണിയാൻ പോകുന്നത്. ലോകകപ്പിന് ശേഷമുള്ള അവധിയിൽ വിനോദസഞ്ചാരത്തിനിടെ പരിക്കേറ്റ താരത്തിന്റെ അഭാവം ബയേണിന് തിരിച്ചടി നൽകിയിരുന്നു. ഇത്തവണ ഉൾറിക് ആണ് ബയേണിന്റെ കീപ്പർ ആയി വന്നിരിക്കുന്നത്. താരം മികച്ച പ്രകടനം തന്നെയാണ് ഇതുവരെ കാഴ്ച്ച വെക്കുന്നത് എങ്കിലും ന്യൂയർ തിരിച്ചു വരുന്നതോടെ വഴി മാറി കൊടുക്കേണ്ടി വരുമെന്ന് ഉറപ്പാണ്. പരിക്കിന്റെ പിടിയിലുള്ള മറ്റ് താരങ്ങൾ ആയ ഗ്നാബറി, റാഫേൽ ഗ്വെരെറോ എന്നിവരും തിരിച്ചു വരവിന്റെ പാതയിലാണ് എന്നത് ബയേണിന് വലിയ ആത്മവിശ്വാസം നൽകും.
 
					













