ലെവൻഡോസ്കിക്ക് ശസ്ത്രക്രിയ

ബയേൺ മ്യൂണിച്ച് താരം ലെവൻഡോസ്കി ശസ്ത്രക്രിയക്ക് വിധേയനാകും. താരം കുറച്ചു കാലമായി നേരിടുന്ന ഗ്രോയിൻ ഇഞ്ച്വറിയിൽ നിന്ന് സുഖം പ്രാപിക്കാൻ ആണ് ലെവൻഡോസ്കി ശസ്ത്രക്രിയ നേരിടുന്നത്. ഇന്മ് വോൾവ്സ്ബർഗിനെതിരായി നടക്കുന്ന മത്സരത്തിനു ശേഷം ആകും താരം ശസ്ത്രക്രിയ നേരിടുക.

ബയേണിന്റെ ഈ വർഷത്തെ അവസാനത്തെ മത്സരമാണിത്. ഈ ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാഴ്ച എങ്കിലും വിശ്രമം വേണ്ടിവരും. സീസണിലെ ഈ ഇടവേള സമയത്ത് ശസ്ത്രക്രിയ നടത്തിയാൽ അധികം മത്സരങ്ങൾ നഷ്ടമാകില്ല എന്നതാണ് ഇപ്പോൾ ശസ്ത്രക്രിയക്ക് താരം തയ്യാറാകാൻ കാരണം. ഈ സീസണിൽ ബുണ്ടസ്ലീഗയിൽ 19 ഗോളടിച്ച് ലീഗിലെ ടോപ് സ്കോറർ ആണ് ലെവൻഡോസ്കി. ചാമ്പ്യൻസ് ലീഗിലും ലെവൻഡോസ്കി തന്നെയാണ് ടോപ്പ് സ്കോറർ.

Previous articleജയ്ദേവ് ഉനഡ്കട് ഉള്‍പ്പെടെ 11 താരങ്ങള്‍, കാഴ്ചയില്‍ സന്തുലിതമായ ടീമെന്ന് തോന്നിപ്പിച്ച് രാജസ്ഥാന്‍ റോയല്‍സ്
Next articleആബിദ് അലിയ്ക്കും ഷാന്‍ മക്സൂദിനും ശതകം, കറാച്ചി ടെസ്റ്റില്‍ പിടിമുറുക്കി പാക്കിസ്ഥാന്‍