41 ഗോളുകൾ അടിച്ചിട്ടും ലെവൻഡോസ്കിയല്ല ബുണ്ടസ് ലീഗയിലെ മികച്ച താരം

ബുണ്ടസ് ലീഗയിലെ ഈ സീസണിലെ മികച്ച താരത്തിനുള്ള പുരസ്കാരം ലെവൻഡോസ്കിക്ക് അല്ല ലഭിച്ചത്. ബയേൺ മ്യൂണിക്കിൻ വേണ്ടി ഈ സീസണിൽ റെക്കോർഡുകൾ മറികടന്ന പ്രകടനം കാഴ്ചവെച്ച ലെവൻഡോസ്കിയെ മറികടന്ന് ഡോർട്മുണ്ട് താരം ഹാളണ്ടാണ് ജർമ്മനിയിലെ മികച്ച താരമായത്. ആരാധകർ വോട്ടിങ്ങുലൂടെയാണ് ജർമ്മനിയിൽ മികച്ച താരത്തെ തിരഞ്ഞെടുത്തത്.

ഈ അവാർഡ് നിർണയത്തിന്റെതിരെ വ്യാപക വിമർശനങ്ങൾ ആണ് ഉയരുന്നത് . ഹാളണ്ട് ഈ സീസൺ ബുണ്ടസ് ലീഗയിൽ 27 ഗോളുകളും ആറ് അസിസ്റ്റും നേടി ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാൽ ലെവൻഡോസ്കിയുടെ പ്രകടനങ്ങൾക്ക് മുന്നിൽ അത് ഒന്നുമായിരുന്നില്ല. ലെവൻഡോസ്കി ബയേണായി 41 ലീഗ് ഗോളുകളാണ് ഇത്തവണ നേടിയത്. ബുണ്ടസ് ലീഗ ചരിത്രത്തിലെ റെക്കോർഡാണത്. ഒപ്പം ബുണ്ടസ് ലീഗ കിരീടവും ലെവൻഡോസ്കി നേടിയിരുന്നു. എന്നിട്ടും പുരസ്കാരത്തിന് ഹാളണ്ടിനെ തിരഞ്ഞെടുക്കുക ആയിരുന്നു ആരാധകർ.