ബയേർ ലെവർകൂസന് പുതിയ പരിശീലകൻ

20210519 151623
- Advertisement -

സ്വിസ്സ് പരിശീലകനായ ജെറാഡോ സിയോനെ ഇനി ജർമ്മൻ ക്ലബായ ബയർ ലെവർകൂസനെ പരിശീലിപ്പിക്കും. 42കാരനായ സിയോണെ ലെവർകൂസനുമായി മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചു. സ്വിസ്സ് ക്ലബായ യങ് ബോയ്സിന്റെ പരിശീലകനായിരുന്നു സിയോണെ. അവസാന മൂന്ന് സീസണിലും യങ് ബോയ്സിനെ സ്വിസ്സ് ചാമ്പ്യന്മാരാക്കാൻ സിയോണിക്ക് കഴിഞ്ഞിരുന്നു. ഈ സീസണിൽ യൂറോപ്പ ലീഗിൽ യങ് ബോയ്സിനെ പ്രീക്വാർട്ടറിൽ എത്തിക്കാനും അദ്ദേഹത്തിനായിരുന്നു.

1.2 മില്യൺ യൂറോയോളം റിലീസ് ക്ലോസ് നൽകിയാണ് സിയോണിയെ യങ് ബോയ്സിൽ നിന്ന് ലെവർകൂസൻ അദ്ദേഹത്തെ സ്വന്തമാക്കിയത്.

Advertisement