കാന്റെക്ക് പരിക്ക്, ചെൽസിക്കും ഫ്രാൻസിനും നെഞ്ചിടിപ്പ്

ചെൽസി സൂപ്പർ താരം എൻഗോളോ കാന്റെക്ക് പരിക്ക്. കഴിഞ്ഞ ദിവസം ലെസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിക്കേറ്റ താരം മത്സരം അര മണിക്കൂർ കഴിഞ്ഞ ഉടനെ തന്നെ കളം വിട്ടിരുന്നു. തുടർന്ന് കോവസിച്ചാണ് ചെൽസിക്ക് വേണ്ടി ഇറങ്ങിയത്. ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനിരിക്കെ കാന്റെക്കേറ്റ പരിക്കേറ്റ ചെൽസിക്ക് കനത്ത തിരിച്ചടിയാണ്. കൂടാതെ യൂറോ കപ്പിന് ഇറങ്ങുന്ന ഫ്രാൻസിനും കാന്റെയുടെ പരിക്ക് തിരിച്ചടിയാണ്.

താരത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും മുൻകരുതലിന്റെ ഭാഗമായാണ് താരത്തെ പിൻവലിച്ചതെന്നും ചെൽസി പരിശീലകൻ തോമസ് ടൂഹൽ പറഞ്ഞത്. എന്നാൽ താരത്തിന്റെ പരിക്കിന്റെ വ്യാപ്തി ഉടൻ തന്നെ വ്യക്തമാവുമെന്നാണ് കരുതപ്പെടുന്നത്. ഈ സീസണിൽ ചെൽസിക്ക് വേണ്ടി മികച്ച പ്രകടനമാണ് കാന്റെ പുറത്തെടുത്തത്. അതുകൊണ്ട് തന്നെ തന്നെ താരം പരിക്ക് മൂലം പുറത്തിരിക്കേണ്ടി വരുന്നത് ചെൽസിക്ക് വലിയ തിരിച്ചടിയാവും.