കൊറോണ കാരണം ആരോഗ്യ പ്രശ്നങ്ങൾ, കിമ്മിച് 2 മാസത്തോളം കളത്തിന് പുറത്ത്

Newsroom

ജർമ്മൻ ദേശീയ താരം ജോഷുവ കിമ്മിച് ഇനി ഈ വർഷം ഫുട്ബോൾ കളിക്കില്ല. ബയേൺ താരം കൊറോണ കാരണം ഉണ്ടായ ആരോഗ്യ പ്രശ്നങ്ങളാൽ ദീർഘകാലം കളത്തിന് പുറത്തായിരിക്കും എന്ന് അറിയിച്ചു. കൊറോണ ബാധിച്ചതിനെ തുടർന്ന് ഒരു മാസമായി കിമ്മിച് കളിക്കുന്നില്ല. താരത്തിന് കൊറോണ നെഗറ്റീവ് ആയെങ്കിലും കൊറോണ അണുബാധ താരത്തിന്റെ ശ്വാസകോശത്തിൽ ഇൻഫെക്ഷൻ ഉണ്ടാക്കിയിട്ടുണ്ട്. ഇത് മാറാൻ ആണ് താരം രണ്ട് മാസം കൂടെ വിശ്രമിക്കേണ്ടു വരുന്നത്.

തന്റെ ആരോഗ്യ നില മോശമാണെന്ന് കിമ്മിച് തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൊറോണ പ്രതിരോധത്തിനായുള്ള വാക്സിൻ സ്വീകരിക്കാൻ കിമ്മിച് തയ്യാറായിരുന്നില്ല.