ദേശീയ സീനിയർ ഫുട്ബോൾ കിരീടം വീണ്ടും മണിപ്പൂരിന് സ്വന്തം!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ദേശീയ സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മണിപ്പൂർ ഒരിക്കൽ കൂടെ കിരീടത്തിൽ മുത്തമിട്ടു. ഇന്ന് വൈകിട്ട് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ റെയിൽവേസിനെ മറികടന്നാണ് മണിപ്പൂർ കിരീടം സ്വന്തമാക്കിയത്. പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട പോരാട്ടത്തിന് ഒടുവിലായിരുന്നു വിജയം. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും കളി ഗോൾ രഹിതമായി തുടർന്നതിനാലാണ് കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് എത്തിയത്.

ഷൂട്ടൗട്ടിൽ 2-1 എന്ന സ്കോറിന് മണിപ്പൂർ വിജയിച്ചു. കഴിഞ്ഞ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലും കിരീടം മണിപ്പൂരിനായിരുന്നു.