ബോട്ടെങ്ങിന് ബയേണിൽ നിന്നും പുറത്തേക്കുള്ള വഴി കാണിച്ച് ക്ലബ്ബ് പ്രസിഡണ്ട്

- Advertisement -

ജെറോം ബോട്ടെങ്ങിന് ബയേണിൽ നിന്നും പുറത്തേക്കുള്ള വഴി കാണിച്ച് ക്ലബ്ബ് പ്രസിഡണ്ട് ഉലി ഹോനെസ്. ബയേണിന്റെ ജർമ്മൻ പ്രതിരരോധ താരത്തിന്റെ ഭാവിയെക്കുറിച്ച് ഏറെ ചർച്ചകൾ നടന്നു കൊണ്ടിരിക്കെയാണൂ അപ്രതീക്ഷിതമായുള്ള ക്ലബ്ബ് പ്രസിഡന്റിന്റെ അഭിപ്രായ പ്രകടനം വന്നത്. ബോട്ടെങ്ങിനിനീ ആവശ്യം പുതിയ ചലഞ്ചുകൾ ആണെന്നും അതിനായി താരം ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2021 വരെ കരാറുണ്ട് ബോട്ടെങ്ങിനു ബയേൺമായി.

ഈ സീസണിൽ പുതിയ പരിശീലകൻ നിക്കോ കൊവാച്ചിന് കീഴിൽ കളിയ്ക്കാൻ അധികം അവസരങ്ങൾ ബോട്ടെങ്ങിനു ലഭിച്ചിരുന്നില്ല. നിക്‌ളാസ് സുലെ, ഹമ്മെൽസ്, ഹവി മാർട്ടിനെസ്സ് എന്നിവർ ടീമിലുള്ളപ്പോൾ തന്നെ ബോട്ടെങ്ങിനു അവസരങ്ങൾ കുറവായിരുന്നു. പുതിയ സ്‌ക്വാഡ് ബിൽഡ് ചെയ്യുന്നതിനായുള്ള ശ്രമങ്ങൾ ബയേൺ തുടങ്ങിയപ്പോൾ ബോട്ടെങ്ങിനു ടീമിൽ സ്ഥാനമുണ്ടാവുകയില്ലെന്നുറപ്പായിരുന്നു.

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ജർമ്മനിയിൽ എത്തിയ ബോട്ടെങ് എട്ടു സീസണുകളിലായി 18 കിരീടങ്ങൾ ബയേണിന് വേണ്ടി ഉയർത്തിയിട്ടുണ്ട്. റഫീഞ്ഞയ,റോബൻ,റിബറി എന്നിവർക്ക് ലഭിച്ച പോലൊരു അർഹിക്കുന്ന വിടവാങ്ങൽ ബോട്ടെങ്ങിനു ലഭിക്കാൻ സാധ്യത ഇല്ലാത്തത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. പിഎസ്ജി,ആഴ്‌സണൽ, ഇന്റർ എന്നി ടീമുകൾ ബോട്ടെങ്ങിനായി രംഗത്തുണ്ട്.

Advertisement