സിദാന് പിന്നാലെ ബയോപിക്കുമായി ടോണി ക്രൂസ്, ട്രെയിലർ പുറത്തിറങ്ങി

- Advertisement -

റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാന് പിന്നാലെ റയൽ മാഡ്രിഡ് സൂപ്പർ താരം ടോണി ക്രൂസിന്റെ ബയോപിക്ക് വരുന്നു. ജൂലൈ നാലിന് ക്രൂസ് എന്ന ബയോപിക് ജർമ്മനിയിൽ പുറത്തിറങ്ങും. 29-കാരനായ ജർമ്മൻ താരം ട്വിറ്ററിലൂടെയാണ് ക്രൂസിന്റെ ട്രെയ്‌ലർ പുറത്തിറക്കിയത്.

സിദാൻ, ലൂക്ക മോഡ്രിച്, ലയണൽ മെസ്സി തുടങ്ങി ഫുട്ബോളിലെ അതികായന്മാർ എല്ലാം ഈ ബയോപിക്കിന്റെ ഭാഗമാവുന്നുണ്ട്. 2014.ലാണ് ബയേൺ മ്യൂണിക്കിൽ നിന്നും റയൽ മാഡ്രിഡിലേക്ക് ചുവട് മാറ്റിയത്. 25 മില്യൺ യൂറോയ്ക്കാണ് ക്രൂസിനെ ബയേൺ മാഡ്രിഡിലേക്കയച്ചത്. റയൽ മാഡ്രിഡിനോടൊപ്പം തുടർച്ചയായ മൂന്നു തവണ ചാമ്പ്യൻസ് ലീഗ് ഉയർത്താൻ ടോണി ക്രൂസിനായിട്ടുണ്ട്.

Advertisement